Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ യുവാവിനെ രംഗത്തിറക്കി എൽഡിഎഫ് -നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോ സ്ഥാനാർഥി

പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം, വന്യജീവി പ്രശ്നങ്ങളിലും മറ്റു സാമൂഹ്യ പ്രശ്നങ്ങളിലും ഇടപ്പെട്ട് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടപ്പടി വാവേലി സ്വദേശിയായ ബിനിൽ. കോതമംഗലം ബ്ലോക്ക് പരിധിയിൽപ്പെട്ട നെല്ലിമറ്റം, പല്ലാരിമംഗലം, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലെ അഞ്ചൽപ്പെട്ടി എന്നീ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പുതിയ പോത്താനിക്കാട് ഡിവിഷൻ. ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിവസിക്കുന്ന ഡിവിഷനിലെ ജന്മനസ് കീഴടക്കാൻ കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനം കൊണ്ട് കർഷക കുടുംബംഗമായ ബിനിലിന് കഴിഞ്ഞിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടും സാമൂഹ്യ പ്രശ്നങ്ങളിൽ രംഗത്തിറങ്ങിയും ഡിവിഷൻ പരിധിയിൽ മുഴുവനും ശ്രദ്ധാ കേന്ദ്രമാവുകയാണ് ബിനിൽ എന്ന മുപ്പത്തുകാരൻ.വനം വന്യജീവി വിഷയത്തിൽ ജോസ് കെ മാണി എംപിയുടെ ഇടപെടലിനു വേണ്ട മുഴുവൻ ഡാറ്റാ സമാഹരണം നടത്തിയത് അഡ്വക്കേറ്റ് മാത്യുവിൻറെ നിർദ്ദേശപ്രകാരം ബിനിലാണ് അധികാരം സ്ഥാനങ്ങൾ ഒന്നുമില്ലാതെ തന്നെ അനവധി നിരവധി വികസന പ്രവർത്തനങ്ങൾക്കും പൊതുരംഗത്തെ പ്രധാനപ്പെട്ട മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലും പ്രവർത്തി പരിചയത്തിലും ആണ് ഇത്തവണ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായി ബിനിൽ എത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠന ശേഷം ബിനിൽ എൽദോ ഇപ്പൊൾ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ലോ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് .കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം ) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ബിനിൽ.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: സീതാറാം യെച്ചുരി അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ പാഠശാലയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി. തൃക്കാരിയൂർ തടത്തി കവലയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

error: Content is protected !!