Connect with us

Hi, what are you looking for?

NEWS

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പാക്കണം: അഡ്വ. മുഹമ്മദ് ഷാ

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ നടന്നമുസ്ലീംലീഗ് കോതമംഗലം നിയോജക മണ്ഢലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച

നേതൃ സംഗമത്തിൽ മുസ്ലീംലീഗ്പഞ്ചായത്ത്, മുനിസിപ്പൽ, ശാഖാ പ്രസിഡൻ്റ്, ജന.സെക്രട്ടറി, ട്രഷറർ,പോഷക സംഘടനകളുടെപഞ്ചായത്ത്, മുനിസിപ്പൽ പ്രസിഡൻ്റ്, ജന. സെക്രട്ടറി, ട്രഷറർ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഗൗരവമായി കാണണം. ഇക്കാര്യത്തിൽ ശാഖാ തലത്തിൽ വോട്ടർമാർക്ക് ബോധവത്കരണം നല്കണം. വോട്ടർമാർക്ക്

എന്യൂമറേഷൻ ഫോറം പൂരിപ്പിച്ചു നല്കുന്നതിന് മുസ്ലിംലീഗ് നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചടങ്ങിൽമുസ്ലീംലീഗ് നിയോജക മണ്ഢലം പ്രസിഡൻ്റ് പി എം സക്കരിയ്യ അധ്യക്ഷനായി.ജന സെക്രട്ടറി കെ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും

ട്രഷറർ പി എം എ കരീം നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ എം ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ കരീം പാടത്തിക്കര,പി എം മൈതീൻ, സി എ സുബൈർ, പല്ലാരിമംഗലം പഞ്ചായത്ത് മുൻ

പ്രസിഡന്റ് പി.കെ മൊയ്തു, എം എം അബ്ദുൾ റഹ്മാൻ, കെ ബി മുഹമ്മദ് ഷാഫി,നിസാമോൾ ഇസ്മയിൽ,ജാഫർ മൗലവി എന്നിവർ പ്രസംഗിച്ചു.മുസ്ലിംലീഗ് നിയോജക മണ്ഢലംവൈസ് പ്രസിഡൻ്റുമാരായ

സി എം മീരാൻ,അബ്ദുൾനാസർ അൻവരി,ടി കെ മുഹമ്മദ്,വി.എ. അബ്ദുൾ കരീം,ഇ എം മീരാൻകുഞ്ഞ്,സി വി സൈനുദ്ദീൻ,പി പി മുഹമ്മദ്ഇ എ നിസാർ,അബുബക്കർ കൊട്ടാരംസെക്രട്ടറിമാരായ പി എം ഹസൻ,എം എ മൈതീൻ,യു കെ കാസിം,പി എം ഷമീർ, ഒ.എം ശിഹാബുദ്ദീൻ,എ.കെ ഷാജഹാൻ,അലി പി എം,യൂത്ത് ലീഗ് നിയോജക മണ്ഢലം ജന.സെക്രട്ടറി കെ എ അൻസാരി, ട്രഷറർ അബുബക്കർ ഈട്ടിപ്പാറ, എന്നിവർ സംബന്ധിച്ചു.

 

 

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!