Connect with us

Hi, what are you looking for?

NEWS

“വികസനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെ”- മാർ ജോർജ് മoത്തിക്കണ്ടത്തിൽ.

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. കുടുംബത്തിൽ നല്ല വിദ്യാഭ്യാസമുള്ള മക്കൾ ഉണ്ടെങ്കിൽ ആ കുടുംബം സാമൂഹ്യമായും സാമ്പത്തിക മായും ഉയർച്ച പ്രാപിക്കും എന്നും അതു വഴി നാട് വികസിക്കുമെന്നും പിതാവ് കൂട്ടിചേർത്തു.
പ്രെഫഷണൽ കോഴ്സ് പഠിക്കുന്ന സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പലിശ രഹിത വായ്പയായി വിദ്യാഭ്യാസസഹായം നൽകുന്ന പദ്ധതിയാണ് ജീവ എഡ്യുക്കേഷൻ പദ്ധതി. അഭ്യുദയകാംക്ഷികളിൽനിന്നും ഫണ്ട് സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ആദ്യഗഡു അഞ്ചുലക്ഷം രൂപ ബിജു സോമി പിട്ടാപ്പിള്ളിൽ പിതാവിന് കൈമാറി. രൂപതയിലെ സ്വയം സഹായ സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മക്കൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക .വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷതവഹിച്ചു. KSSS ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ , അസ്സി . ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ,. ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡൻറ് പ്രഫ. ജോസ് കാരികുന്നേൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CHUTTUVATTOM

കോതമംഗലം: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥലഉടമയെ കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് ജനകയസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് കുട്ടമ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.വെള്ളാരംകുത്തിൽ കഴിഞ്ഞദിവസം കാട്ടാന കൃഷിയിടത്തിൽ...

ACCIDENT

കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

AGRICULTURE

കോതമംഗലം: കടുത്ത വേനലില്‍ പെരിയാര്‍വാലി കോതമംഗലം ബ്രാഞ്ച് കനാലില്‍ ജലവിതരണം മുടങ്ങിയിട്ടു രണ്ടാഴ്ച പിന്നിട്ടു. കിഴക്കേ കോതമംഗലം മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ കോഴിപ്പിള്ളിയിലെ പമ്പിംഗിനെയും ജലക്ഷാമം ബാധിച്ചു തുടങ്ങി. മെയിന്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികൾ വൈ ഫൈ നിയന്ത്രിത ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിൾ (എ.വി.ജി) വികസിപ്പിച്ചു. അറുപത് കിലോ ഭാരം വഹിക്കാൻ...

NEWS

കോതമംഗലം: വെട്ടിയാങ്കൽ കുടുംബയോഗത്തിന്റെ 22-ാം വാർഷിക പൊതുയോഗം ഞായറാഴ്ച രാമല്ലൂർ വിൻസെൻഷ്യൻ ആശ്രമത്തിൽ രാവിലെ 9ന് ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടലിൽ 10ന് നടത്തുന്ന കുടുംബസംഗമം ഫാ.ഡോ. ജോസ്...

error: Content is protected !!