കുട്ടമ്പുഴ: സത്രപ്പടിയിൽ കാട്ടാനകൾ കൃഷികൾ നശീപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ സത്രപ്പടി വായനശാലപ്പടി കോളനിയിൽ നാട്ടുക്കാരുടെ വാഴ കൃഷിയാണ് നാശം വിതച്ചത്. സ്വകാര്യ വൃക്തികളുടെ
തോട്ടങ്ങൾ കാടുപിടിച്ചു കിടക്കുന്നതും വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം ഇടയാക്കിയുണ്ട്. ആനയ്ക്കു പുറമേ
പന്നിയും കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.
