കോതമംഗലം : സി പി ഐ എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിലിനെ സന്ദർശിച്ചു. കോതമംഗലം ബിഷപ്പ് ഹൗസിലായിരുന്നു കൂടി കാഴ്ച്ച.ആന്റണി ജോൺ എം എൽ എ,രൂപത വികാർ ജനറൽ റവ ഫാ. വിൻസെന്റ് നെടുങ്ങാട്ട് , രൂപത ചാൻസിലർ റവ ഫാ. ജോസ് കുളത്തൂർ എന്നിവരും സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.
