Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി -പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന 30 കിലോമീറ്റർ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നു

കോതമംഗലം : കോട്ടപ്പടി -പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന 30 കിലോമീറ്റർ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ നിന്നും ആരംഭിച്ച വേട്ടാമ്പാറ കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ഠം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്, കുത്തുകുഴി വഴി വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപ്പാറ, പാണിയേലി വഴി പോരിൽ അവസാനിക്കുന്ന നിലയിലും വേട്ടാംമ്പാറ അയനിച്ചാൽ മുതൽ ഓൾഡ് ഭൂതത്താൻകെട്ട് വരെ പുഴ തീരത്തുകൂടിയും പൂർണമായി കവർ ചെയ്യുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഏറ്റവും ഫലപ്രദമായ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്.

ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി വേട്ടാംപാറ, പിച്ചപ്ര പ്രദേശങ്ങളിൽ ആൻ്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 1.8.2023 മുതൽ 31.5.24 വരെയുള്ള കാല പരിധിയിൽ 155 ഹെക്ടർ അക്വേഷ്യ തോട്ടങ്ങൾ മുറിച്ചുമാറ്റിയിട്ടുള്ളതായും,ഫെൻസിംഗ് സ്ഥാപിക്കുന്നതോടനുബന്ധിച്ച് സമീപപ്രദേശങ്ങളിൽ വരുന്ന അക്വേഷ്യ മരങ്ങൾ സമയബന്ധിതമായി മുറിച്ചു മാറ്റുന്നതിന് യോഗത്തിൽ ധാരണയായി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. എം എൽ എയോടൊപ്പം കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്, വാർഡ് മെമ്പർമാരായ എസ്.എം അലിയാർ,ബേസിൽ എൽദോസ്, സിബി പോൾ,ലത ഷാജി,കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.അധീഷ് , മേയ്ക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മനോജ് കുമാർ,എസ്.എഫ്.ഒ ബിജു വി ആർ ,ബി എഫ് ഒ സനോജ് കെ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
എം.എം. ജോസഫ്, റ്റി.സി മാത്യു,സജീവ് നാരായണൻ, ജോബി അറയാനിയ്ക്കൽ,അജിലാൽ മീരാൻ,ജോളി ജോർജ്ജ്,ഇ. കെ. ചന്ദ്രൻ,എം. എസ്. അബ്രാഹം,ഷിനി മംഗലത്ത് എന്നിവരും പ്രദേശവാസികളും സന്നിഹിതരായിരുന്നു .

You May Also Like

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

error: Content is protected !!