Connect with us

Hi, what are you looking for?

CRIME

നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ

പോത്താനിക്കാട് : നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ. കടവൂർ പൈങ്ങോട്ടൂർ അമ്പാട്ടുപാറ ഭാഗം കോട്ടക്കുടിയിൽ വീട്ടിൽ തോമസ് കുര്യൻ (22), ഇയാളുടെ സഹോദരൻ ബേസിൽ (29), പൈങ്ങോട്ടൂർ മഠത്തോത്തുപാറ അഞ്ചു പറമ്പിൽ വീട്ടിൽ അനന്തു (28) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ ആനത്തുകുഴി ഭാഗത്തുള്ള വീടിൻറെ മുൻവശത്ത് സൂക്ഷിച്ചിരുന്ന കാപ്പികുരുവും, ഗ്യാസ് കുറ്റിയും, ഗ്യാസ് സ്റ്റൗവും ഇവർ മോഷണം ചെയ്തെടുത്തിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തു അന്വേഷിച്ചു വരുന്നതിനിടെയാണ് മറ്റു കേസുകൾ തെളിയുന്നത്.

തകരപ്പീടിക ഭാഗത്തുള്ള വീടിന് സമീപമുള്ള പുകപ്പുരയുടെ പൂട്ട് പൊളിച്ച് അവിടെ സൂക്ഷിച്ചിരുന്ന ഉണങ്ങിയ റബർ ഷീറ്റ് തോമസ് കുര്യൻ മോഷ്ടിച്ചിരുന്നു. കോന്നൻപാറ ഭാഗത്ത് റബർ തോട്ടത്തിലെ കെട്ടിടത്തിൽ നിന്നും കെട്ടിടത്തിന്റെ ഓട് പൊളിച്ച് ഇവർ മൂവരും രണ്ടു ചാക്ക് ഉണക്ക ഒട്ടുപാലും മോഷ്ടിച്ചിരുന്നു. മൂന്നുപേർക്കെതിരെയും പോത്താനിക്കാട്, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകൾ നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്.ഐമാരായ റോജി ജോർജ്, പി.കെ സാബു, എം.എസ് മനോജ്, സീനിയർ സി.പി.ഒമാരായ ലിജേഷ്, ടി.കെ.ബിജു, സി.പി.ഒ എം.എ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

ACCIDENT

കോതമംഗലം :- കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചേലാട് പള്ളിത്താഴത്ത് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്ന തങ്കളം തൃക്കാരിയൂർ കരയിൽ ചെങ്ങര പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിൻ്റെ മകൻ...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖലയായ കോതമംഗലത്തും, പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുടമുണ്ടപ്പാലം പൂർണമായി മുങ്ങി ഗതാഗതം തടസപ്പെട്ടു. സമീപത്തെ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

error: Content is protected !!