Connect with us

Hi, what are you looking for?

NEWS

ഗുണ്ടാ ആക്രമണം UDF പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നെല്ലിക്കുഴി അയ്യൂട്ടിപ്പടിയിൽ വച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്യക്ഷനായ യോഗം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം PK മൊയ്ദു ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഷെമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ PM സക്കരിയ, എൽദോസ് കീച്ചേരി, അനൂപ് ഇട്ടൻ, നാസ്സർ വട്ടേക്കാടൻ, സുരേഷ് ആലപ്പാട്ട്,അജീബ് ഇരമല്ലൂർ,MV റെജി,VM സത്താർ,PM ഷെമീർ, അബു കൊട്ടാരം,ചന്ദ്രലേഖ ശശിധരൻ, വിനോദ് K മേനോൻ,രഹന നൂറുദ്ദീൻ, അനിൽ രാമൻ നായർ, വിജയൻ നായർ,ഷെരീഫ് കൊട്ടാരം, ഷൗക്കത്ത് പൂതയിൽ,വാസിഫ് ഷാഹുൽ,NM അസീസ്, മുഹമ്മദ് സാലിഹ്, കാസിം പാണാട്ടിൽ,KP അബ്ബാസ്, ജയ്സൽ അലി, അബു മൊളാടൻ തുടങ്ങിയ UDF നേതാക്കളും നിരവധി പ്രവർത്തകരും പ്രതിഷേധ സംഘമത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!