Connect with us

Hi, what are you looking for?

NEWS

കോൺഗ്രസ്സ് സേവാദൾ ശുചീകരണം നടത്തി

കവളങ്ങാട് : കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി നേര്യമംഗലം ഫാമിലി ഹെൽത്ത് സെൻ്റർ പരിസരം ശുചീകരണം നടത്തി. നേരത്തെ ടൗണിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചനടത്തിയ ശേഷം ആശുപത്രി കോംപൗണ്ടിൽ ശുചികരണ പ്രവർത്തനം നടത്തുകയായിരുന്നു സേവാദൾ നിയോജകമണ്ഡലം പ്രസിഡൻ്റ് ബേബി സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി സി എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ.പി. ബാബു ഉൽഘാടനം ചെയ്തു.

കോൺഗ്രസ് സേവാദൾ സംസ്ഥാന സെക്രട്ടറി ഭദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. ജെ.എൽദോസ്,സൈജൻ്റ് ചാക്കോ, ജെയ്മോൻ ജോസ്, പി. ആർ രവി ,മെഡിക്കൽ ഓഫീസർ ഡോ. രോഹിണി.സി, ഡോ ആരതി സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ് പെക്ടർ ജെയിംസ് കെ.ജെ, അനിൽ രാമൻ നായർ, റീന ജോഷി, ഷാൻ്റി ജോസ്, ഷിജു ജോസഫ്, എം.എസ്. റസാക്ക്, പി എൻ വിജയൻ, ദിപു എം.വി., എ.പി.സാബു എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

error: Content is protected !!