Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ : കബർ വണങ്ങാൻ ഗജ വീരൻമാർ എത്തി;പെരുന്നാളിൻ്റെ കൊടിയിറങ്ങി

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം
മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ
പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ എത്തി. പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ച് ഗജവീരൻമാർ കബർ വണങ്ങി. ശർക്കരയും പഴവും നൽകി ഗജവീരൻമാരെ
സ്വീകരിച്ചു. ഗജവീരൻമാരുടെ കബർ വണക്കം കാണാൻ പള്ളി ഇടവകാംഗങ്ങളും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ആന പ്രേമികളും സാക്ഷിയായി.
ചെറിയ പള്ളി
വികാരി ഫാ. ജോസ് പരത്തു വയലിൽ,
സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ്
ആഞ്ഞിലി വേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റിപുറം,
മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്,കൺവീനർ കെ. എ. നൗഷാദ് , പ്രദക്ഷിണത്തിന് തൂക്ക് വിളക്കേന്തുന്ന പി എസ് സുരേഷ്
എന്നിവർ സംബന്ധിച്ചു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,
ഭക്തസംഘടന പ്രവർത്തകർ എന്നിവർ കബർ വണക്കം വീക്ഷിക്കാൻ സന്നിഹിതരായി.

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ
കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവായുടെ 339 – മത് ഓർമ്മ പെരുന്നാളാണ് കന്നി 20 പെരുന്നാളായി ആഘോഷിച്ചത്.
ശ്രേഷ്ഠ കാതോലിക്ക ഡോ. ആ ബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യുടെ നേതൃത്വവും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, മേഖല മെത്രാ പ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് , മറ്റു മെത്രാപ്പോലീത്തമാർ എന്നിവർ
വിവിധ ശു ശ്രുഷകൾക്ക് നേതൃത്വം നൽകി.
സെപ്തംബർ 25 ന് പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ
കൊടി ഉയർത്തിയ 10 ദിവസത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. തുടർന്ന് നടത്തിയ പാച്ചോർ നേർച്ചക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി.
വൈകിട്ട് 4 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയിറക്കി. പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചുവെങ്കിലും ഒരാഴ്ചക്കാലത്തോളം വിശ്വാസികൾ ഇനിയും ഒഴുകി യെത്തും. ദീപാലങ്കാരങ്ങൾ ഒരാഴ്ച ക്കാലം നീണ്ടു നിൽക്കും. നാനാ ജാതി മതസ്ഥരും വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്നവരും ദീപാലങ്കാരങ്ങൾ വീക്ഷിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ സന്ധ്യയോടെ പള്ളിയിലേക്കു എത്തുമെന്നുള്ളത് പെരുന്നാളിൻ്റെ പ്രത്യേകതകളിലൊന്ന് മാത്രം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കന്നി 20 പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന സവിശേഷതയും കോതമംഗലം കന്നി 20 പള്ളി പെരുന്നാളിനുണ്ട്. സർവമത സമ്മേളനം
അടക്കം വിവിധ പരിപാടികൾ
പെരുന്നാളിനോടനുബന്ധിച്ച് അരങ്ങേറിയിരുന്നു.
ഒക്ടോബർ 2 ന് വിവിധ കേന്ദ്രങ്ങളിൽ കാൽ നടയായി
പതിനായിരക്കണക്കിന്
തീർത്ഥാടകർ എത്തുന്നുവെന്ന
സവിശേഷതയും കന്നി 20 പെരുന്നാളിനുണ്ട്. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാർ , എപ്പിസ്കോപ്പമാർ, വൈദികർ,
സഭയുടെ
പള്ളിയുടെ പ്രതിനിധികൾ,
ഭക്തസംഘടന പ്രതിനിധികൾ
എന്നിവരടക്കം പെരുന്നാളിൽ
സംബന്ധിക്കാനെത്തുന്നു വെന്നതും സവിശേഷതയാണ്.
339 വർഷങ്ങൾക്ക് മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബസേലിയോസ്
ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഹൈന്ദവ യുവാവായ ചക്കാലക്കുടി നായർ വഴികാട്ടി യതിൻ്റെ സ്മരണക്കായി അവരുടെ തലമുറക്കാരൻ പി എസ്
സുരേഷാണ് ഈ വർഷം
പ്രദക്ഷിണത്തിൽ
തൂക്ക്
വിളക്കേന്തിയത്.
വർഷങ്ങളായി
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പടെയുള്ള
വിവിധ മതവിഭാഗങ്ങളിലെ
വിശ്വാസികൾ നിത്യവും
അത്ഭുത സിദ്ധി നിറഞ്ഞ
കോതമംഗലം ചെറിയ പള്ളിയിൽ അനുഗ്രഹത്തി
നായി എത്തുന്നുണ്ട്.
ബാവായുടെ അനുഗ്രഹം നേടുന്നതിനായി ബേസിൽ,
എൽദോ എന്നീ പേരുകൾ സ്വീകരിച്ചിട്ടുള്ള പതിനായിരങ്ങളും പെരുന്നാളിൽ സംബന്ധിച്ചു വരുന്നു.

You May Also Like

NEWS

കോതമംഗലം: പുസ്തകങ്ങളെ പ്രാണനായി കണ്ട്, വീടിനുള്ളില്‍ത്തന്നെ അറിവിന്റെ വലിയൊരു ലോകം തീര്‍ത്തിരിക്കുകയാണ് ചിത്രകാരനായ രാജന്‍ കെ. ജോണ്‍. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ അറുപത്തിമൂന്നുകാരനായ രാജന്‍ വായനയുടെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇപ്പോള്‍ 55 വര്‍ഷം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ ദിവസങ്ങളായി കാണപ്പെട്ട പിടിയാനയെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പെരിയാര്‍ കടത്തിവിട്ടു. പഴയ ഭൂതത്താന്‍കെട്ടിലൂടെ പുഴനീന്തി ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെയെത്തി. ആദ്യമായിട്ടാണ് കാട്ടാന ഡാമിന് താഴെ എത്തിയത്....

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും...

NEWS

കോതമംഗലം: എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് എൻ .എസ്.എസ് ,എൻ .സി .സി യൂണിറ്റുകളുടെ സഹകരണത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.മുനിസിപ്പൽ കൗൺസിലർ സലിം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു  പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

error: Content is protected !!