കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ച ഷെഫ് ബുക്കിന്റെ പുതിയ സംരംഭം ശ്രീ. ആന്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു.
സിനിമാതാരം ശിവാനി സായ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
റസ്റ്റോറന്റ് രംഗത്ത് രുചി വൈവിധ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഷെഫ് മനോജും സഹോദരനായ ഷെഫ് മഹേഷുമാണ് ഷെഫ് ബുക്കിന്റെ സാരഥികൾ. കോതമംഗലം നഗരസഭ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, കോതമംഗലം നഗരസഭ കൗൺസിലർ പി. ആർ ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.