Connect with us

Hi, what are you looking for?

NEWS

രാത്രികാലങ്ങളില്‍ ലോറികളില്‍ നിന്ന് ബാറ്ററി മോഷണം: രണ്ടുപേര്‍ പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: രാത്രികാലങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പാര്‍ക്ക് ചെയ്തിരിക്കുന്ന ടോറസ് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ചുള്ളി അയ്യമ്പുഴ കോലാട്ടുകുടി ബിനോയി (40), പോഞ്ഞാശ്ശേരി അഞ്ജനത്ത് നൗഷാദ് (57) എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ജനുവരി പതിനെട്ടിന് പുലര്‍ച്ചെയാണ് പോഞ്ഞാശ്ശേരി, മരോട്ടിച്ചോട് ഭാഗങ്ങളില്‍ നിന്നായി രണ്ട് ടോറസ് ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ ചെമ്പറക്കിയില്‍ നിന്ന് പിടികൂടിയത്. ബിനോയിക്ക് പെരുമ്പാവൂര്‍ പുത്തന്‍കുരിശ്, അയ്യമ്പുഴ കാലടി , അങ്കമാലി, ഹില്‍പാലസ്, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകള്‍ ഉണ്ട്. പത്ത് ദിവസം മുമ്പാണ് ബിനോയ് മോഷണക്കേസില്‍ തൊടുപുഴ മുട്ടം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നൗഷാദ് രണ്ടുമാസം മുമ്പ് അനധികൃത മദ്യ വില്പന നടത്തിയ കേസില്‍ ജയിലില്‍ പോയിരുന്നു. ജയിലില്‍ വച്ച് പരിചയപ്പെട്ട ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരുമിച്ച് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ബാറ്ററികള്‍ ചാലക്കുടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ ഒ.എ രാധാകൃഷ്ണന്‍ , എന്‍.പി ശശി, എ.എസ്.ഐമാരായ പി.എ അബ്ദുല്‍ മനാഫ്, എം.എന്‍ ബിനു, സി.പി.ഒ കെ.എ അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ...

CHUTTUVATTOM

കോതമംഗലം – വനത്തിലെ കാഴ്ചകൾ തേടി പോകേണ്ട, ചിലപ്പോൾ പ്രകൃതി തന്നെ വീട്ടുമുറ്റത്തേക്ക് എത്തുമെന്നതിൻ്റെ ഉദാഹരണമാണ് കോതമംഗലം, വെളിയേൽച്ചാലിൽ നിന്നുള്ള ഈ കാഴ്ച. വനത്തിൽ മാത്രം സാധാരണയായി കാണുന്ന മൂട്ടിപ്പഴം വീട്ടുമുറ്റത്ത് തനിയെ...

NEWS

കോതമംഗലം: കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നിറങ്ങിയ കാട്ടാന രണ്ടാഴ്ചയോളമായി ജനവാസമേഖലയില്‍ സ്ഥിരം സാന്നിധ്യം. രാത്രിയും പകല്‍ സമയങ്ങളിലും ആന നാട്ടില്‍ തുടരുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാത്രി കുളങ്ങാട്ടുകുഴി ഭാഗത്താണ് ആന എത്തിയത്. രാത്രിയിലെത്തിയ ആന തിങ്കളാഴ്ച...

NEWS

കോതമംഗലം:പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷത വഹിച്ചു. സേഫ് ലോക്കര്‍ റൂം...

CHUTTUVATTOM

കോതമംഗലം:നഗരസഭയുടെ ഹരിതകര്‍മസേനയിലെ രണ്ട് അംഗങ്ങള്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടും നഗരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അലംഭാവം തുടരുന്നു. മറ്റ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് യഥാസമയം ചികിത്സയും കൈയുറയും മാസ്‌കുംപോലും നല്‍കാതെ അവഗണിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്....

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് ഡാം തുറക്കുമ്പോൾ കവളങ്ങാട്, കുട്ടമ്പുഴ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിന്റെയും കേരള വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ , റോബോട്ടിക്സ് കം സ്‌റ്റെം ലാബിൻ്റെ ഉദ്ഘാടനം, യാക്കോബായ സുറിയാനി സഭയുടെ പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്തയും എം എ കോളേജ് അസോസ്സിയേഷൻ ചെയർമാനുമായ ഡോ.മാത്യൂസ് മോർ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കോമേഴ്‌സ് അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.കൂടാതെ സിവിൽ വർക്ക്‌ സൂപ്പർവൈസർ ഒഴിവുമുണ്ട്.താല്പര്യമുള്ള യോഗ്യരായവർ...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, സോഷ്യോളജി,മാത്തമാറ്റിക്സ്, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, ബോട്ടണി, ബയോളജി,ആക്ച്ചുറിയൽ സയൻസ്, ഡാറ്റ അനലിറ്റിക്സ്,എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് & ഇന്റർനാഷണൽ...

CHUTTUVATTOM

കോതമംഗലം: സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെയും കുടുംബ ബഡ്ജറ്റിൽ വലിയ ആശ്വാസം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച...

CHUTTUVATTOM

കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നെല്ലിക്കുഴി പഞ്ചായത്ത് എക്സലന്റ് അവാർഡ് വിതരണം നടത്തി. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം – മുവാറ്റുപുഴ റോഡില്‍ കോളേജ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയകുഴി അപകടക്കെണിയാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും തുടര്‍ന്ന് നടത്തിയ അറ്റകുറ്റപണിയും ആണ് കുഴിരൂപപ്പെടാന്‍ കാരണം. കുഴിയില്‍ ചാടി ഇരുചക്ര...

error: Content is protected !!