Connect with us

Hi, what are you looking for?

CRIME

അതിഥിത്തൊഴിലാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

പെരുമ്പാവൂർ: അല്ലപ്ര കുറ്റിപ്പാടത്ത് അതിഥിത്തൊഴിലാളിയെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ. ആസാം നൗഗാവ്സ്വദേശികളായ ഹഫിജുർ റഹ്മാൻ (36), ഇസ്രാഫീൽ അലി (36), മജ്ബൂൽ റഹ്മാൻ (41), അമ്രാൻ ഹുസൈൻ ഫാറൂഖി (20) എന്നിവരെയാണ്

പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് പുലർച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപം റോഡിൽ ഒരാൾ പരിക്ക് പറ്റിക്കിടക്കുന്നതായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വന്നു. പോലീസ് സംഘം ഉടനെ സ്ഥലത്തെത്തി. ചോരയൊലിപ്പിച്ച്

അബോധാവസ്ഥയിൽക്കിടന്ന 40 വയസ് തോന്നിക്കുയാളെ പെട്ടെന്ന് തന്നെതാലൂക്ക് ആസ്പത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ട് കളമശേരി മെഡിക്കൽ കോളേജിലേയ്ക്കും

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. ട്രോമ ഐസിയുവിൽ അബോധവസ്ഥയിൽ കഴിയുന്നതിനാൽ മൊഴിയെടുക്കാനോ  ആൾ ആരാന്നെന്ന് തിരിച്ചറിയാനോ സാധിച്ചില്ല. തുടർന്ന് പ്രത്യേക

പോലീസ് ടീം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം വെളിവായത്. അവിടെയുള്ള ഒരു പ്ലൈവുഡ്‌ കമ്പനിയിലേക്ക്രാത്രിയിൽ കയറിയ ഇയാളുമായി പ്രതികൾ വാക്കേറ്റത്തിലേർപ്പെടുകയും

തുടർന്ന് ഇരുമ്പ് പൈപ്പും, വടിയും ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. പ്രതികളെ കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നും പിടികൂടി. പരിക്കേറ്റയാൾ അബോധാവസ്ഥയിൽ

മെഡിക്കൽ കോളേജിൽ തുടരുകയാണ്. അന്വേഷണ സംഘത്തിൽആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ്.എം.തോമസ്, എ.എസ്.ഐ എൻ.ഡി.ആൻറോ, സീനിയർ സി.പി.ഒ പി.എ.അബ്ദുൽ മനാഫ്, സി.പി.ഒ കെ.എഅഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ഇന്ത്യയിലാദ്യമായി വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന വകുപ്പ് രാജ്യത്തിന് മാതൃകയുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കോതമംഗലത്ത് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴിൽനൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. യൂസഫ് അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല....

CHUTTUVATTOM

കോതമംഗലം: മലയിന്‍കീഴ് കൊവേന്തപ്പടി ഓലിയപ്പുറം ഒ.ജെ. പീറ്റര്‍ (87)  നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന മാള തെക്കിനിയത്ത് കുടുംബാഗം. മക്കള്‍ : സിജോ ,...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരിപ്പാതയുടെ നിർമാണം പഴയ അലൈൻമെന്റ് പ്രകാരം പുനർ നിർമ്മിക്കാൻ തീരുമാനമായതായി ഷിബു തെക്കുപുറം എംഎൽഎ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി 16ന് എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി...

CHUTTUVATTOM

കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍...

CHUTTUVATTOM

കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ്.ഡി) രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ്‌ വിൻസെന്റ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ പുതുതലമുറയെ ലഹരിയില്‍ നിന്നും സമ്പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്രമണങ്ങളും, കൊലപാതകങ്ങളും വാഹന അപകടങ്ങളും, മറ്റു സാമൂഹ്യതിന്മകളും ഇല്ലാതാക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി...

error: Content is protected !!