കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ പ്രവർത്തനക്ഷമമായ എയർബാഗ് ഡ്രൈവറെ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് നിഗമനം. ശബ്ദം കേട്ട് സമീപവാസികളും , മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടി അപകടത്തിൽപ്പെട്ട ആളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇