Connect with us

Hi, what are you looking for?

AGRICULTURE

കീരംപാറയിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ ആദരിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,കൃഷി ഡെപ്യൂട്ടി ഡയറക്ർ തോമസ് സാമുവൽ,കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,ബ്ലോക്ക് മെമ്പർ ലിസി ജോസഫ്,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു,പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിജോ ആൻ്റണി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർ ബോസ് മത്തായി,പഞ്ചായത്ത് ജനപ്രതിനിധികളായ ബേസിൽ ബേബി,സാൻ്റി ബേബി,ഗോപി മുട്ടത്ത്,ആശ മോൾ ജയപ്രകാശ്,ലിസി ജോസ്,വി കെ വർഗീസ്,അൽഫോൻസ സാജു,കുടുംബശ്രീ ചെയർപേഴ്സൺ ഗ്രേസി ബേബി,കേരഗ്രാമം പഞ്ചായത്ത് തല പ്രസിഡന്റ് ജിജി ഏളൂർ,സെക്രട്ടറി എ കെ കൊച്ചുകുറു,കാർഷിക വികസന സമിതി അംഗം പി സി ജോർജ്,അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൽദോസ് പി,കൃഷി അസിസ്റ്റൻ്റ് ബേസിൽ വി ജോൺ,മറ്റ് പൊതുപ്രവർത്തകർ,കാർഷിക വികസന സമിതി അംഗങ്ങൾ,കേര സമിതി ഭാരഭാവികൾ,വിവിധ കാർഷിക സമിതി ഭാരഭാവികൾ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവർത്തകർ,കർഷകർ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.

കേരകൃഷിയുടെ പ്രാധാന്യവും ഉത്പാദന ക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം എന്നും,നടപ്പു വർഷം കീരംപാറ പഞ്ചായത്തിൽ നടപ്പിലാക്കുന്നതോടുകൂടി കോതമംഗലത്ത് ആറു പഞ്ചായത്തുകളിലായി 600 ഹെക്ടർ സ്ഥലത്ത് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയെന്നും എം എൽ എ പറഞ്ഞു.കീരംപാറയിൽ നൂറ് ഹെക്ടർ സ്ഥലത്തെ കേരകർഷകർക്കാണ് കേരഗ്രാമം പദ്ധതി കൊണ്ട് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.പരിപാടിയുടെ ഭാഗമായി തെങ്ങ് കയറ്റ മത്സരം,തേങ്ങ പൊതിക്കൽ മത്സരം,ഓലമെടയൽ മത്സരം,തേങ്ങ ചുരണ്ടൽ മത്സരങ്ങളും,വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു.പദ്ധതി പ്രകാരം കർഷകർക്ക് നൽകുന്ന ധനസഹായം പഞ്ചായത്ത് കേര സമിതി പ്രസിഡൻ്റ് ജിജി ഏളൂരിന് ചടങ്ങിൽ എം എൽ എ കൈമാറി.കാർഷിക മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കർഷകർക്കും, ജനപ്രതിനിധികൾക്കുമുള്ള സമ്മാനദാനം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് നിർവ്വഹിച്ചു.

You May Also Like

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

error: Content is protected !!