കോതമംഗലം : വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് കോതമംഗലം,പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ്‌കാരി ഗായത്രി പ്രവീൺ.വാരപ്പെട്ടി ഇളങ്ങവം പുളികാംകുന്നത് പ്രവീണിന്റെയും, ചിഞ്ചുവിന്റെയും മകളാണ് ആറുവയസ്സുകാരി ഗായത്രി.നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ഒരു വർഷം ആയി ഗായത്രി നീന്തൽ പരിശീലിക്കുന്നു.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിനു കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും, കോതമംഗലം പുഴയിലുമായിട്ടാണ് ഈ മിടുക്കി പരിശീലനം പൂർത്തിയാക്കിയത്.ഈ വരുന്ന ഏഴാം തീയതി ശനിയാഴ്ച രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽ നിന്നും വൈക്കം ബീച് വരെയുള്ള നാലര കിലോമീറ്റർ ദൂരം ഗായത്രി നീന്തി കയറിയാൽ അത് പുതു ചരിത്രമാകും
