കോതമംഗലം : കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വി റോസായുടെ മാധ്യസ്ഥം തേടി തമുക്ക് തിരുനാളിന് ഒക്ടോബർ 26 ബുധനാഴ്ച കൊടിയേറി. രാവിലെ 5:45 ൻ്റെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ബഹു തോമസ് ചെറുപറമ്പിൽ കൊടിയേറ്റി തിരുനാളിന്റെ പ്രധാന നേർച്ചയായ തമുക്ക് വെഞ്ചിരിച്ചു. അസിസ്റ്റൻറ് വികാരിമാരായ ഫാദർ സിറിൽ വള്ളോംകുന്നേൽ, ഫാദർ ജീവൻ മഠത്തിൽ, ഫാദർ ജോൺ മറ്റപ്പള്ളിയിൽ എന്നിവർ തിരുനാൾ കുർബാനകളിൽ കാർമ്മികരായി. വൈകിട്ട് 6 30ന് ജപമാലയോട് കൂടി നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷമാണ് തിരുനാളിന് കൊയിറങ്ങിയത്.
കൈകാരന്മാരായ ചെറിയാൻ തെക്കേക്കര, ടോമി കുടിയാറ്റ്, നോയിസൺ തെക്കേകുന്നേൽ, തിരുനാൾ കൺവീനർ സാബു അഗസ്റ്റിൻ ചിറങ്ങരയിൽ അവർ നേതൃത്വം നൽകി. തിരുനാളോടനുബന്ധിച്ച് തമുക്ക് നേർച്ച നടത്തുന്ന കേരളത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ. അവലോസ് പൊടിയും ശർക്കരയും, പാളയംകോടൻ, ഏത്തപ്പഴങ്ങൾ ചേർത്ത തയ്യാറാക്കുന്ന തമുക്ക് പുരാതനമായ നേർച്ചയായാണ് കരുതുന്നത്. സഹനങ്ങളിൽ പ്രത്യാശ ഉള്ളവരായി വളരണമെന്നും, പരസ്പരം പങ്കുവയ്ക്കലും കൂട്ടായ്മയും വളർത്തുവാനുള്ള ഉപാധിയായി ഈ തിരുനാൾ ആഘോഷം തീരണമെന്നും ബഹു വികാരി തിരുനാൾ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.