കോതമംഗലം :കോതമംഗലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി മുപ്പത്തിരണ്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ചീട്ട് കളിക്കെത്തിയിരുന്നു.
