കോതമംഗലം : വാരപ്പെട്ടി ഗവൺമെന്റ് എൽ പി സ്കൂളിന് ആന്റണി ജോൺ എം എൽ എ യുടെ ” ശുഭയാത്ര പദ്ധതിയിൽ ” ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് ആന്റണി ജോൺ എം എൽ എ സ്കൂളിന് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,പഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി,കെ എം സെയ്ത്,ഹുസൈൻ കോട്ടയിൽ,ദിവ്യ സലി,ശ്രീകല ബിജു,എം എസ് ബെന്നി,ദീപ ഷാജു,ഷജി ബസി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹൻ,പി റ്റി എ പ്രസിഡന്റ് ഇ എ സുഭാഷ്, കെ സി അയ്യപ്പൻ,എം പി വർഗ്ഗീസ്,പി എസ് സജീബ്,എം കെ അനീഷ്,സ്കൂൾ അധ്യാപകർ,മുൻ അദ്ധ്യാപകർ,രക്ഷിതാക്കൾ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ പ്രിയ സന്തോഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് ലത ശ്രീധർ നന്ദിയും രേഖപ്പെടുത്തി.