Connect with us

Hi, what are you looking for?

CRIME

സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.

കോതമംഗലം :  സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാൻ (37) 10 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗൺ  ഷുഗറുമായി അസം സ്വദേശി ആയ സദ്ദാം ഹുസൈൻ കോതമംഗലം എക്സ്സൈസിന്റെ പിടിയിലായിരുന്നു. തുടർന്ന് താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സ്സൈസ് പരിശോധനയും റെയ്‌ഡും കർശനമാക്കിയതിനെ തുടർന്നാണ് മുജീബ് റഹ്മാൻ പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ സദ്ദാം ഹുസൈന്റെ സഹായി ആണ് ഇന്ന് പിടിയിലായ മുജീബ് റഹ്മാൻ.

 

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം. മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി. കൂടുതൽ അന്തര്സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ വ്യാപകമായി ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി പ്രതി പറഞ്ഞു. എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം P.O നിയാസ്, സിദ്ധിഖ്, സിഇഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...