കോതമംഗലം: നേര്യമംഗലം സ്വദേശിയായ യുവാവ് പെരുന്തൽമണ്ണയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേര്യമംഗലം ഇഞ്ചത്തൊട്ടി ചാമക്കാട്ട് വീട്ടിൽ ഐസക്കിൻ്റേയും സോളിയുടേയും മകൻ ബേസിൽ (33)നെയാണ് ഇന്നലെ രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ലോഡ്ജിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ജോസ്മി (അബുദാബി) മക്കൾ: 6 മാസം പ്രായമായ ഇരട്ടക്കുട്ടികൾ ( പെൺകുഞ്ഞും ആൺകുഞ്ഞും), സഹോദരി ബിൻസി (അബുദാബി), നാല് വർഷമായി നെല്ലിക്കുഴി ടൗണിന് സമീപമാണ് താമസിച്ചു വന്നിരുന്നത്.പെരിന്തൽമണ്ണയിൽ പോലീസ് നടപടികൾക്ക് ശേഷം നെല്ലിക്കുഴിയിലെ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ തുടർന്ന് നേര്യമംഗലം ഇഞ്ചത്തൊട്ടി യാക്കോബായ പള്ളി സെമിത്തേരിയിൽ ഇന്ന് (ചൊവ്വാഴ്ച 17 – 5 – 2012 ) ഉച്ചകഴിഞ്ഞ് 2.30 ന് സംസ്കരിക്കും.