കോതമംഗലം : പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ജീവൻ രക്ഷാ ഔഷധങ്ങടെയും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സി പി ഐ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം എം കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എം എസ് ജോർജ് , ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറിയേറ്റംഗം പി എം ശിവൻ, മണ്ഡലം കമ്മറ്റിയംഗങ്ങളായ വി ഒ ബെന്നി, അഡ്വ.കെ എസ് ജ്യോതികുമാർ , അഡ്വ. മാർട്ടിൻ സണ്ണി, റ്റി എച്ച് നൗഷാദ്, ജി കെ നായർ , ഡെയ്സി ജോയി, സി പി മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി സ്വാഗതവും മണ്ഡലം സെക്രട്ടറിയേറ്റംഗം റ്റി സി ജോയി നന്ദിയും പറഞ്ഞു.
പടം : പെട്രോളിയം ഉൽപ്പന്ന ങ്ങളുടെയും ജീവൻ രക്ഷാ ഔഷധങ്ങളുടെയും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു.