Connect with us

Hi, what are you looking for?

NEWS

മുല്ലപ്പെരിയാർ വിഷയത്തിൽ പാർലമെൻ്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം:  കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കിയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. അന്തർസംസ്ഥാന ജല തർക്കങ്ങളും തുടർന്നുള്ള സുപ്രീം കോടതി വിധികളെ കുറിച്ചും ഞാനിവിടെ വിശദമാക്കുന്നില്ല . 2014 സുപ്രീംകോടതി വിധി പ്രകാരം ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുകയുണ്ടായി. എന്നാൽ, കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായി അതികഠിന മഴയാണ് അണക്കെട്ടിൻ്റെ റിസർവോയർ പ്രദേശങ്ങളിൽ ദിനംപ്രതി ലഭിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡാമിൻ്റെ കാലപ്പഴക്കത്തിൽ അടിസ്ഥാനത്തിൽ ഡാം സുരക്ഷിതമായി നിർത്തുവാൻ സാധിക്കുകയില്ല എന്ന് IIT റൂർക്കാ, IIT ഡൽഹി, യുണൈറ്റഡ് നേഷൻസ് തുടങ്ങിയവരുടെ പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ബഹുമാന്യ സുപ്രീംകോടതിയുടെ അവസാന വിധിന്യായത്തിൽ ഓസില്ലോഗ്രാഫ്, സീസ്മോഗ്രാഫ് തുടങ്ങിയവ സ്ഥാപിച്ച് ഡാമിൻ്റെ സുരക്ഷയെ ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ ഈ സുരക്ഷാ മാനദണ്ഡങ്ങളെ സ്ഥാപിക്കുന്നതിൽ മേൽനോട്ട സമിതി പരാജയമായി തീർന്നു. അതുകൊണ്ടുതന്നെ ജലസംഭരണശേഷിയിലും ലും ഭൂചലന പ്രതിരോധത്തിലും ബലത്തിൻ്റെ കാര്യത്തിലും അണക്കെട്ട് തികച്ചും സുരക്ഷിതം അല്ല. നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ അത് ബാധിക്കും .അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങൾ ഭയത്തോടെ കൂടിയാണ് ആണ് കഴിയുന്നത്. ഈ നാളുകളിൽ കേരള സർക്കാർ മേൽനേട്ട സമിതിയിലും സുപ്രീംകോടതി മുൻപാക്കേയും നടത്തുന്ന ഇടപ്പെടലുകളിലും വിശ്വസ്തതയില്ല. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാടും കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ ജനകമല്ല .

“തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ ” എന്ന വളരെ ന്യായമായ നിലപാടാണ് കേരളത്തിലെ ജനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത് . തമിഴ്നാടൻ ആവശ്യമായ ജലം വിട്ടു നൽകുവാനും കേരളം തയ്യാറാണ് ആണ് .എന്നിരുന്നാലും ജനങ്ങളുടെ സുരക്ഷ എന്നതാണ് ഈ വിഷയത്തിൽ സുപ്രധാനം , അതു കൊണ്ട് തന്നെ കേന്ദ്രസർക്കാർ ഞങ്ങളുടെ ഭയം ദൂരീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് ,പുതിയതും സുരക്ഷിതവുമായ ഡാം കേരളത്തിൽ നിർമ്മിച്ച് തമിഴ്നാടിന് ആവശ്യമായ ജലം എത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ സ്വീകരിക്കണം .

You May Also Like

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

NEWS

ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ദേശിയ പാത അതോറിറ്റിയും പദ്ധതിയുടെ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു....

NEWS

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം...

NEWS

കോതമംഗലം :കൂവള്ളൂർ എൽ പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എസ് കലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിച്ചു. എം...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം,...

error: Content is protected !!