Connect with us

Hi, what are you looking for?

NEWS

കാന്‍സര്‍ നിര്‍മാര്‍ജന പദ്ധിയുടെ താലൂക്ക് തല ഉദ്ഘാടനം ടി.യു. കുരുവിള നിര്‍വഹിച്ചു.

കോതമംഗലം : കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടേയും കാര്‍ക്കിനോസ് സംഘടനയുടേയും സഹകരണത്തോടെ മുന്‍ മന്ത്രി ടി.യു. കുരുവിള നടപ്പാക്കുന്ന കാന്‍സര്‍ നിര്‍മാര്‍ജന പദ്ധിയുടെ താലൂക്ക്തല ഉദ്ഘാടനം ടി.യു. കുരുവിള നിര്‍വഹിച്ചു. താലൂക്കിലെ വാര്‍ഡ്‌തോറും പരിശോധന നടത്തി രോഗികളെ കണ്ടെത്തി കുറഞ്ഞചെലവില്‍ ചികത്സ ലഭ്യമാക്കുന്ന പദ്ധതിയാണെന്ന് കുരുവിള പറഞ്ഞു. കാന്‍സര്‍ കണ്ടുപിടിക്കുന്നതിന് ഒരാള്‍ക്ക് 3000 രൂപയുടെ ടെസ്റ്റാണ് നടത്തുന്നത്. ഇതിന്റെ ആദ്യഗഡു ഡോ. മോനി എബ്രാഹാമിന് കൈമാറി. ആദ്യഘട്ടില്‍ 200 പേരുടെ ടെസ്റ്റിനാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

30 പേര്‍ക്ക് കൊവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ആളുകള്‍ക്ക് പ്രചോദനത്തിനായി ആദ്യ ടെസ്റ്റിന് ടി.യു. കുരുവിള വിധേയനായി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി അധ്യക്ഷനായി. തിരുവനന്തപുരം ആര്‍.സി.സി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രാംദാസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, സി.എ. ബേബി, കെ.എ. നൗഷാദ്, എ.ജി. ജോര്‍ജ്, എ.ടി. പൗലോസ്, മനോജ് ഇഞ്ചൂര്‍, ഷിബു തെക്കുംപുറം, ഷിബു കുര്യാക്കോസ്, ജോമി തെക്കേക്കര, ജോര്‍ജ് അമ്പാട്ട്, വി.സി. ചാക്കോ, ഡോ. എന്‍.യു. അഞ്ജിലി, റിന്‍സ് റോയി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർ ണയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 9ന് ദേശീയ വന്യജീവി ബോർഡ് യോഗം ഈ വിഷയം പരിഗണിച്ചില്ലായെന്നും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നുള്ള ചില...

NEWS

കോതമംഗലം: കോതമംഗലം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന അഗ്രോ ടൂറിസം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയിട്ടുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് നിര്‍വഹിച്ചു....

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

error: Content is protected !!