കോതമംഗലം : നേര്യമംഗലം – ഇടുക്കി റൂട്ടില്‍ ചെമ്പന്‍ കുഴി ഫോറസ്റ്റ്് സ്‌റ്റേഷന് സമീപം വനത്തില്‍ നിന്നിരുന്ന ഉണങ്ങിയ കൂറ്റന്‍ മരവും വള്ളിപ്പടര്‍പ്പുകളും മറിഞ്ഞ് വീണ് ഇടുക്കി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. മരത്തോടൊപ്പം ഇലക്ട്രിക് ലൈനും പൊട്ടി വീണു. റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
കോതമംഗലത്ത് നിന്നും അഗ്‌നി രക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെഎം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ കെകെ രാജു, അന്‍വര്‍ സാദത്ത്, എഫ് പ്രദീപ്, ആര്‍എച്ച് വൈശാഖ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.