Connect with us

Hi, what are you looking for?

NEWS

പ്രശ്നക്കാരായ മൂന്ന് ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡി.എഫ്.ഒ; കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആന്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോതമംഗലം : കോട്ടപ്പടി , പിണ്ടിമന പഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ MLA യുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും യോഗം ചേർന്നു. കോതമംഗലം PWD റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. എനർജൈസർ കേടുവന്നിട്ടുണ്ടെങ്കിൽ നന്നാക്കും ചെറിയ ബാറ്ററി മാറ്റി സ്ഥാപിക്കും അങ്ങനെ സോളാർ ഫെൻസിങ്ങ് കൂടുതൽ കാര്യക്ഷമമാക്കും. ഹാങ്ങിങ് ഫെൻസിങ്, ട്രെഞ്ച്, റെയിൽ ഫെൻസിങ് തുടങ്ങിയ പരിഹാര നിർദ്ദേശങ്ങളുടെ പ്രപ്പോസൽ വനം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട് എന്ന വിവരം ഡി.എഫ്.ഒ അറിയിച്ചു.

പ്രശ്നക്കാരായ മൂന്ന് ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുമെന്നും ഡി.എഫ്.ഒ അറിയിച്ചു. വാച്ചർമാരോട് അടിയന്തിരമായി അടിക്കാടുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദ്ദേശിക്കുന്നതിനും അത് പൊതുജന പങ്കാളിത്വത്തോടെ നിർവ്വഹിക്കുന്നതിനും ധാരണയായി. നിലവിൽ രാത്രി പട്രോളിങ്ങ് നടത്തുന്ന രണ്ട് ടീമുകളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പു വരുത്തും. കൃഷിയിടത്തിലെ വിളവ് ആക്രമിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിന് ആവശ്യമായ അനുവാദത്തിനുള്ള അപേക്ഷയിൽ ഉടൻ തന്നെ നടപടി സ്വീകരിക്കും.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ തകർച്ചക്കും മാരകരോഗങ്ങൾക്കും കാരണമാകും എന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്ന  സന്ദേശം...

CHUTTUVATTOM

കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിത്യ ആർ. നായർ,...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

error: Content is protected !!