കൊച്ചി: രാജ്യത്തെ ഇന്ധന വിലവർധന എല്ലാ പരിധികളും ലംഘിച്ചെന്നും, ഇത് സാധാരണക്കാരന്റെ ജീവിതത്തെ വഴിമുട്ടിക്കുമെന്നും ജില്ലാ പ്രസിഡന്റും, ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പനമ്പിള്ളിനഗർ ഇന്ത്യൻ ഓയിൽ കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിലക്കയറ്റം രൂക്ഷമാകും, കോവിഡ് സാഹചര്യത്തിൽ ഇത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിലനിയന്ത്രണം വിപണിക്ക് വിട്ടതോടെ കമ്പനികൾ ഇത് മുതലെടുത്ത് കൊള്ളലാഭമാണ് എടുക്കുന്നത്. വിലനിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോബ് പുത്തിരിക്കൽ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ജിസൻ ജോർജ്, സുജ ലോനപ്പൻ, ബോബി കുറുപ്പത്ത്, സാജു പീറ്റർ എന്നിവർ പ്രസംഗിച്ചു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച കേരള കോൺഗസ് ജില്ലയിൽ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധ ധർണ്ണ മൂവാറ്റുപുഴ ഫ്രാൻസിസ് ജോർജ് ((EX.MP), കോതമംഗലം റ്റി.യു കുരുവിള ((EX.MP), പെരുമ്പാവൂർ അഹമ്മദ് തോട്ടത്തിൽ, അങ്കമാലി ബേബി വി. മുണ്ടാടൻ, ആലുവ വിൻസന്റ്, ജോസഫ്, കളമശ്ശേരി ഡൊമനിക് കാവുങ്കൽ, പറവൂർ ജിസൻ ജോർജ്, വൈപ്പിൻ ഷൈസൻ മാങ്കുഴ, കൊച്ചി സെബാസ്റ്റ്യൻ വടശ്ശേരി, എറണാകുളം പി.സി തോമസ് (EX.MP), തൃപ്പൂണിത്തുറ സേവി കുരിശുവീട്ടിൽ, കുന്നത്തുനാട് ബേബി വട്ടക്കുന്നേൽ, പിറവം ജോണി അരീകാട്ടിൽ എന്നിവർ ഉദഘാടനം നിർവ്വഹിച്ചു.