കോതമംഗലം : എന്റെ നാട് ടാസ്ക്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കോതമംഗലം മുനിസിപ്പാലിറ്റിയിലെ കോവിഡ് ബാധിതരുടെ വീടുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.കോവിഡ് ബാധിതരായ നിർധനരായ രോഗികൾക്ക് ഭക്ഷ്യകിറ്റ്,വിറ്റാമിൻ ഗുളികകൾ, പ്രതിരോധ ഹോമിയോ ഗുളികകൾ എന്നിവയുടെ വിതരണം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു.കോവിഡ് ടാസ്ക്ക് ഫോഴ്സിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി നീണ്ടപാറ ക്ഷീരോൽപ്പാദക സംഘത്തിലേക്ക് സൗജന്യമായി ഓക്സിമീറ്ററും ബെന്നി പി.കെയ്ക്ക് കൈമാറി.സി.കെ സത്യൻ,ജോഷി പൊട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
