കോതമംഗലം: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ
പര്യടനം വ്യാഴാഴ്ച്ച (മാര്‍ച്ച് 25) കവളങ്ങാട് പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. രാവിലെ 8ന് നെല്ലിമറ്റത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പര്യടനം ഉദ്ഘാടനം ചെയ്യും. സ്ഥാനാർഥി ഇന്ന് ചെറുവട്ടൂരിലും എം.എം.കവലയിലും ടൗണിലും പ്രചാരണം നടത്തി. വ്യാപാര സ്ഥാപനങ്ങൾ, മാർ ബസേലിയസ് മിഷൻ ഹോസ്പിറ്റൽ, ദന്തൽ കോളജ് എന്നിവിടങ്ങളും സന്ദർശിച്ചു. വിദ്യാർഥികളുമായി സ്ഥാനാർഥി ആശയവിനിമയം നടത്തി. എ.ജി.ജോർജ്, കെ.എം.കുഞ്ഞുബാവ, മുഹമ്മദ് കൊളത്താപ്പിളളി, ജോർജ് വർഗീസ്, പി.എ.എം ബഷീർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
