കോതമംഗലം: ഇന്ധനവില വര്‍ദ്ധനക്കെതിരെ ഐ.എന്‍.ടി.യു.സി. കോതമംഗലം റീജീയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നട്തതിയ ധര്‍ണ കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് അബു മൊയ്തീന് അധ്യക്ഷനായി. റോയി കെ. പോള്‍, സീതി മുഹമ്മദ്, ശശി കുഞ്ഞുമോന്, പി.എസ്.എം. സാദിഖ്, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, ചന്ദ്രലേഖ ശശിധരന്, ജെയിംസ് കോറമ്പേല്‍, പീറ്റര്‍ മാത്യു, അലി പടിഞ്ഞാറേച്ചാലി, ജിജോ ജോര്‍ജ്, പി.വി. മൈതീന്‍, സി.ജെ. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.