കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെ ശ്രംഖല ‘നാം’ ൻ്റെ മൂന്നാം വാർഷികാഘോഷങ്ങൾ – പെൺമ 2021 കോതമംഗലത്ത് നടന്നു. ആയിരങ്ങൾ അണിനിരന്ന വാർഷിക സമ്മേളനം പ്രമുഖ ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്തു.
എല്ലാം രംഗങ്ങളിലും സ്ത്രീകൾ കരുത്ത് നേടുകയാണ്. എൻ്റെനാട് പോലുള്ള കൂട്ടായ്മകൾ സ്ത്രീ ശാക്തികരണത്തിന് നൽകുന്ന പിന്തുണ വിലപ്പെട്ടതാണെന്ന് അനുശ്രീ പറഞ്ഞു. എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. എൻ്റെ നാടിന് കീഴിലുള്ള മൈക്രോ സംരംഭങ്ങളുടെ കൂട്ടായ്മയാണ് നാം.
കോതമംഗലം താലൂക്ക് മുഴുവൻ വ്യാപിച്ചു കിടക്കുന്ന നാം ൽ 20, O00 ൽ അധികം സ്ത്രീകൾ അംഗങ്ങളാണ്. സ്ത്രീ ശാക്തീകരണത്തിനുള്ള നിരവധി പദ്ധതികൾ എൻ്റെ നാട് ‘നാം’ വഴി നടപ്പിലാക്കുന്നുണ്ട്. സ്ത്രീ ശക്തി വിളിച്ചോതുന്ന പെൺമ മൂന്നാം തവണയാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
വൈസ് ചെയർപേഴ്സൺ ബിജി ഷിബു, നാം ചെയർപേഴ്സൺ ഫേബ ബെന്നി, എൻ്റെനാട് ജനറൽ കൺവീനർ പ്രൊഫ. കെ.എം.കുര്യാക്കോസ്, ഹൈപവർ കമ്മിറ്റി അംഗങ്ങളായ കെ.പി.കുര്യാക്കോസ്,ജോർജ് അമ്പാട്ട്,സി.കെ.സത്യൻ,ജോർജ് കുര്യപ്പ്,സോമൻ പാദുഷ പി.എ, എം.യു.ബേബി, വനിതാ മിത്ര ഭാരവാഹികളായ ശലോമി എൽദോസ് റീന സോണി,ഉഷ ബാലൻ,വത്സ ബിജു,കല രതീഷ്,സോഫി പൗലോസ്,മിനി സജീവ്,എസി എൽദോസ്,അജിത സുരേഷ്,സജിത ശശി,ബിന്ദു ജോബി,ജിജി എൽദോസ്, ഷേർളി സന്തോഷ്, പാലിയേറ്റീവ് കെയർ സെക്രട്ടറി ജോഷി പി.പി തുടങ്ങിയവർ പങ്കെടുത്തു.