കോതമംഗലം : സാധാരണക്കാർ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗികേണ്ട പത്തു രൂപ മുതൽ അഞ്ഞുറു രൂപ വരെ യുള്ള മുദ്ര പത്രങ്ങൾ കിട്ടാനില്ല. ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ വലയുന്നു. ഏതാനും നാളുകളായി മുദ്രപത്രങ്ങള്‍ക്ക് കടുത്തക്ഷാമമാണ്. കൂടിയ തുകയുടെ മുദ്രപത്രങ്ങള്‍ ലഭ്യമാണെങ്കിലും ചെറിയ തുകയുടെ മുദ്രപത്രം ലഭിക്കാത്തതു പലമേഖലകളിലും കടുത്തപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിവിധ കരാറുകള്‍,വാടക ഉടമ്പടികള്‍,ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍,ബാങ്കുകളിലെ വായ്പാ ഉടമ്പടികള്‍,നോട്ടറിഅഫിഡമിറ്റ് തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ചെറിയ തുകയുടെ
മുദ്രപത്രം അനിവാര്യമാണ്. ആവശ്യമായ മുദ്രപത്രം ലഭിക്കാത്ത സാഹചര്യത്തില്‍
കൂടിയ വിലയുടെ പത്രം വാങ്ങിയാണ് പലരും കാര്യം നടത്തുന്നത്. ഇതു സര്‍ക്കാരിന് വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുകയാണ്.