കോതമംഗലം: എൻറെ നാട് ജനകീയ കൂട്ടായ്മയുടെ സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി ഓണത്തിന് 500 കിടപ്പുരോഗികൾക്ക് പെൻഷനും 1000 പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ആദ്യ വിതരണോദ്ഘാടനം ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. കേരളത്തിൽ കിടപ്പുരോഗികൾക്ക് പെൻഷൻ നൽകുന്ന ഏക കൂട്ടായ്മയാണ് എന്റെ നാട്. കോതമംഗലം താലൂക്കിലെ 3000 കിടപ്പുരോഗികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത് . സി കെ സത്യൻ, സി യു .സ്കറിയ , റിജ ഷിബു , ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.
