കോട്ടയം : അന്തരിച്ച മുൻധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കി. ജനാതിപത്യ മര്യാദകൾ പാലിക്കാത്തവരെ കൂടെ നിർത്തുവാൻ കഴിയില്ലെന്നും വ്യക്തമാക്കി.
📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join Whatsapp Group..