Connect with us

Hi, what are you looking for?

NEWS

നഗര മധ്യത്തിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തൃക്കാരിയൂർ സ്വദേശിയുടേത്

കോതമംഗലം: കോതമംഗലം നഗരത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ ഇന്നലെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. തൃക്കാരിയൂർ പാറശ്ശേരി ഗോപിനാഥൻന്റെ മകൻ മലയിൻ കീഴ് ഗോവന്തപടി ഭാഗത്ത്‌ വാടകക്ക് താമസിക്കുന്ന സന്തോഷ് കുമാർ ( 45 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെൽഡിങ് തൊഴിലാളിയാണ്. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് ആൻ – ജവഹർ സിനിമ തിയ്യേറ്ററിന് സമീപം കട നടത്തുന്നയാൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.  ശാസ്ത്രീയ തെളിവെടുപ്പിനായി ഫോറൻസിക്, വിരലടയാള വിദഗ്ദർ എന്നിവരടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കി. ആറ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. ഭാര്യ: ഉഷ, മകൻ :ശ്രീഹരി.

You May Also Like

error: Content is protected !!