ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.
സി എസ് എൻ സെന്റ് മേരീസ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദിവ്യ സി എസ് എൻ അധ്യക്ഷത വഹിച്ചു. എറണാകുളം റൂറൽ അഡീഷണൽ എസ്.പി.യും ജില്ലാ നോഡൽ ഓഫീസറുമായ ടി.ബി. വിജയൻ മുഖ്യാതിഥിയായി. ചടങ്ങിനോടനുബന്ധിച്ച് ഫലക അനാച്ഛാദനവും ക്യാപ്പിങ് ചടങ്ങും നടന്നു.
നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, കോതമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ജെ. കുര്യാക്കോസ് , എറണാകുളം റൂറൽ എ.ഡി.എൻ.ഒ.പി.എസ്. മുഹമ്മദ് അഷ്റഫ് , കോതമംഗലം എസ്.എച്ച്.ഒ. കെ.എം ഹാഷിം, കോതമംഗലം ഡി.ഇ.ഒ. ബോബി ജോർജ്, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് , സി പി ഒ സനിൽ കെ. സണ്ണി,എ. കെ. ഊഷ്മ,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെൻജിൽ റാണി, ലോക്കൽ മാനേജർ സിസ്റ്റർ ജെസ്മിൻ ഡി എസ് എൻ, വികാർ പ്രൊവിൻഷ്യലും വിദ്യാഭ്യാസ കൗൺസിലറുമായ സിസ്റ്റർ ലിസ് മരിയ സി എസ് എൻ, ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, പി.ടി.എ. പ്രസിഡന്റ് എൽദോസ് സ്റ്റീഫൻ, എം.പി.ടി.എ. പ്രസിഡന്റ് രേഖ രാജി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് അച്ചടക്കം, നിയമബോധം, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുന്നതിൽ എസ് പി സി പരിശീലനം സഹായകമാകും.

















































