മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപറേഷൻ്റെ ഓട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നുമാണ് പ്രതി മദ്യകുപ്പികൾ മോഷണം നടത്തിയത്. ഈ മാസം 20 ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. മോഷണങ്ങൾ തടയുന്നതിനായി ‘
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ മനോജിൻ്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐമാരായ ജി .അനൂപ്, റ്റി.എ മുഹമ്മദ് സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ എം പി രതിഷ്, വിപിൻ വർക്കി, ക്രിസ്തുദാസ് പീറ്റർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































