കോതമംഗലം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ കുടിശികയുള്ള മുഴുവന്‍ പെന്ഷന് തുകയും നല്കാന് യുഡിഎഫ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. അസംഘടിത തൊഴിലാളികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിത ട്രേഡ് യൂണിയന് ഐക്യവേദി കോതമംഗലം മേഖല കമ്മിറ്റി മെയ് ദിനത്തിന്റെ ഭാഗമായി സംഘടിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബു തെക്കുംപുറം.
അസംഘടിത തൊഴിലാളികളുടെ കഴിഞ്ഞ 15 മാസത്തെ പെന്ഷന് തുകയാണ് കുടിശ്ശികയായിട്ടുള്ളത്. പാവങ്ങളുടെയും തൊഴിലാളികളുടെയും പേര് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ തൊഴിലാളി സമൂഹത്തെയും കുടുംബാംഗങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. അസംഘടിത ട്രേഡ് യൂണിയന് ഐക്യവേദി കോതമംഗലം മേഖല ചെയര്മാന് എസി രാജശേഖരന് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി ജോര്‍ജ്ജ് മെയ്ദിന സന്ദേശം നല്കി. കണ്‍വീനര്‍ സുരേഷ് ആലപ്പാട്ട്, നഗരസഭ കൗണ്‍സിലര്‍ മിനി മാത്യു, ചന്ദ്രലേഖ ശശിധരന്, ആന്റണി കോട്ടപ്പടി, വി.എം സുഗതന്, പി.കെ രാജമ്മ, ജയിംസ് കോറമ്പേല്‍, പി.ഡി എല്‍ദോസ്, ശശി കുഞ്ഞുമോന്, ജോയ് വര്‍ഗീസ്, ജാനകി ശേഖരന്, സി.വൈ യൂസഫ്, ജോസ് കൈതമന, ഓമന ചെല്ലപ്പന് എന്നിവര്‍ പ്രസംഗിച്ചു.


















































