Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് നിൽപ് സമരം നടത്തി

കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സുഹൈലിനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ പോലീസ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച നിൽപ് സമരം കോതമംഗലത്തും നടത്തി.
യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് കീച്ചേരി, ഷൈജന്റ് ചാക്കോ , അനൂപ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ റമീസ് , നിയോജ മണ്ഡലം പ്രസിഡന്റ് റ്റി.എം അമിൻ , ലിനോ തോമസ് , എബി ചേലാട്, ബിനോയ് ജോഷ്വ എന്നിവർ നേതൃത്വം നൽകി.

You May Also Like