കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 7ൻ്റെ ഗവർണ്ണറായി ജോർജ് എടപ്പാറ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകളുടെ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് നിർവ്വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജിജോ വി എൽദോ അദ്ധ്യക്ഷത വഹിച്ചു.
2021-2022 വർഷത്തിൽ ഡിസ്ട്രിക്ററിൽ നടപ്പാക്കുന്ന രണ്ടു ലക്ഷം രൂപയുടെ, ഡയാലിസിസിനുള്ള ചെക്ക് കൈമാറൽ, കോ വിഡ് കെയർ പ്രതിരോധ പ്രവർത്തനങ്ങൾ, ഓൺലൈൻ പoനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ചലഞ്ച് എന്നീ പ്രോജക്ടുകളുടെ ഉദ്ഘാടനം ലെഫ്റ്റനൻ്റ് റീജിയണൽ ഡയറക്ടർ നോബിൾമാത്യു, റീജിയണൽ സെക്രട്ടറി ഡോ ടെറി തോമസ്, റീജയണൽ ട്രഷറർ പ്രതീഷ് പോൾ എന്നിവർ നിർവ്വഹിച്ചു.
ഡിസ്ട്രിക്റ്റ് പുറത്തിറക്കിയ ആദ്യ ബുള്ളറ്റിൻ്റെ പ്രകാശനം കാബിനറ്റ് സെക്രട്ടറി ബിനോയി പൗലോസ് നിർവ്വഹിച്ചു. റീജിയണൽ വെബ് മാസ്റ്റർ സോണി എബ്രഹാം, വി.സി ജോൺസൺ, ടോമി ചെറുകാട്, എൽദോ ഐസക്, വി ജി.മുരളി, ജയിംസ് ജോസഫ് ,എൽദോ പി.ഏലിയാസ്, ബേബിച്ചൻ നിധീരിക്കൽ എന്നിവർ പ്രസംഗിച്ചു.
ഡിസ്ട്രിക്റ്റിൻ്റെ ഭാരവാഹികളായി ജോർജ് എടപ്പാറ (ഡിസ്ട്രിക്റ്റ് ഗവർണ്ണർ ) ലൈജു ഫിലിപ്പ് സെക്രട്ടറി, ബിനോയി പോൾ ട്രഷറർ, തോമസ് മോഹൻ ബുള്ളറ്റിൻ എഡിറ്റർ, സിജോ ജേക്കബ് വെബ് മാസ്റ്റർ, സോണൽ ജീവൻ കോഓർഡിനേറ്റർ, മെറിറ്റ് ഷാജി ലിംഗ്സ് കോ ഓർഡിനേറ്റർ എന്നിവർ ചുമതലയേറ്റു.