Connect with us

Hi, what are you looking for?

NEWS

മൃഗങ്ങളിൽ നിന്നു മനുഷ്യരെ സംരക്ഷിക്കുന്നതിന് മുൻഗണ നൽകണം : ഷിബു തെക്കുംപുറം

കോട്ടപ്പടി: തെരുവുനായ്ക്കളിൽ നിന്നും വന്യജീവികളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകണമെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കാട്ടാന, തെരുവുനായ ശല്യത്തിനെതിരെ കോട്ടപ്പടിയിൽ എൻ്റെ നാട് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സംസ്ഥാനത്ത് ആറുവർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് എട്ട് ലക്ഷം പേരാണ്. 42 മരണപ്പെട്ടു. ഇരുചക്ര വാഹനാപകടങ്ങൾക്ക് ഒരു പ്രധാന കാരണം തെരുവ് നായ്ക്കളാണ്.മൃഗസംരക്ഷണ വകുപ്പ് നടത്തിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് രണ്ടര ലക്ഷം തെരുവു നായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ പിടികൂടി വന്ധ്യംകരണം നടത്തി വാക്സിൻ നൽകി വിട്ടയക്കുന്ന അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കാൻ ഒരു നായക്ക് 2100 രൂപ ചിലവു വരും. ഇത് പ്രായോഗികമല്ലെന്ന് ഷിബു പറഞ്ഞു.

കോതമംഗലം താലൂക്കിൽ 3 വർഷത്തിനിടെ 40 ഹെക്ടർ കൃഷിഭൂമിയാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്. തെങ്ങും കവുങ്ങും റബ്ബറും വാഴയും പൈനാപ്പിളും ഉൾപ്പെടെ എല്ലാ കൃഷിയിടങ്ങളിലും ആനയും കാട്ടുപന്നിയും കുരങ്ങും ഇറങ്ങി കർഷകരുടെ സ്വപ്നം തകർക്കുകയാണ്. മൃഗങ്ങളുടെ ആക്രമണത്തിൽ നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേൽക്കുന്നവർക്കും കൃഷി നാശം സംഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകാൻ നിയമ വ്യവസ്ഥയുണ്ടെങ്കിലും നഷ്ടത്തിൻ്റെ നാലിലൊന്നും പോലും അധികൃതർ കണക്കാക്കുന്നില്ല. നാമമാത്ര തുക അനുവദിച്ചാൽ പോലും പണം കിട്ടാൻ വർഷങ്ങൾ എടുക്കും. നാലു വർഷം മുൻപ് നടന്ന സംഭവങ്ങൾക്കു പോലും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ഷിബു ചൂണ്ടിക്കാട്ടി.

എൻ്റെ നാട് പഞ്ചായത്ത് തല പ്രസിഡൻ്റ് ഡി.കോര അധ്യക്ഷത വഹിച്ചു. എം.കെ.വേണു, കെ.കെ.സുരേഷ്, സി.കെ.സത്യൻ, സി.ജെ.എൽദോസ്, ഇ.എം.മൈക്കിൾ, ജെയിംസ് കോറമ്പേൽ, പി.പി.തങ്കപ്പൻ, ജോഷി പൊട്ടക്കൽ, ഷിജി ചന്ദ്രൻ, ഷൈമോൾ ബേബി, റംല മുഹമ്മദ്, ജിജി സാജു, എം.എസ്.ദേവരാജൻ,ജോസ് കൈതക്കൽ,ബിനോയ് ജോസഫ്, എൻ.ഐ.പൗലോസ്, ബിജു ചേന്നംകുടി എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...