കോതമംഗലം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയില്ഭിന്നശേഷിക്കാര്ക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി
സംഘടിപ്പിച്ചു. വീല്‍ചെയറിലും ഇലക് ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാന്‍ കഴിയുന്ന നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളും അദ്ദേഹം പരിചയപ്പെടുത്തി.പീസ് വാലി വൈസ് ചെയര്മാന് രാജീവ് പള്ളുരുത്തി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വീപ് കോ-ഓഡിനേറ്റ ര്‍മാരായ കെ ജി വിനോജ്, സി രശ്മി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.