കോതമംഗലം: മാർക്കറ്റ് റോഡിൽ തണ്ണി മത്തൻ കയറ്റിവന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വാഹനം ഇടിച്ച് കയറി നിരവധി കടകളും ഓട്ടോറിക്ഷയും തകർന്നു. ഇന്ന് പുലർച്ചെ രണ്ടിനാണ് തണ്ണി മത്തൻ കയറ്റിവന്ന പിക്ക് അപ്പ് വാൻ കോതമംഗലം മാർക്കറ്റ് റോഡിൽ കയറ്റത്തു വച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടു പുറകോട്ട് പോയത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്നും ഡ്രൈവർ എടുത്ത് ചാടി രക്ഷപെട്ടു. വേഗതയിൽ പുറകോട്ട് വന്ന വാൻ ഏലിയാസിൻ്റെ കടയിലെ ഉപ്പ് ചാക്ക് തട്ടി തെറിപ്പിച്ചു, ഇസ്മായിൽ മണ്ണാക്കുഴിയുടെ കടയുടെ മുന്നിലും ഇടിച്ച ശേഷം പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിൽ തട്ടി. ഓട്ടോ റിക്ഷ കോട്ടപ്പടി സ്വദേശി ഹമീദിൻ്റെ ഉടമസ്ഥതയിലുള്ള ബോംബെ ബസാറിലേക്ക് ഇടിച്ച് കയറി. ശേഷം വാൻ എസ്.ജി.വി പ്രസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.
ഗ്ലാസ്, ഇലക്ട്രിക് ബോർഡ്, ഷട്ടർ ഉൾപ്പടെ പ്രസ്സിൻ്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചു. പ്രസ്സിൻ്റെ വരാന്തയിൽ ഉറങ്ങുന്ന ജോസ് ചേട്ടൻ അത്ഭുതകരമായി രക്ഷപെട്ടു, വാട്ടർ സപ്ലൈ പൈപ്പ് പൊട്ടി. ഐ.എച്ച്.ആർ ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും വ്യാപാരിയുമായ ഷെമീർ മുഹമ്മദ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫോട്ടോ: മാർക്കറ്റ് റോഡിൽ തണ്ണി മത്തൻ കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ നിലയിൽ.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇