Connect with us

Hi, what are you looking for?

NEWS

മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു

കോതമംഗലം: മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ചോര്‍ന്നൊഴുകുന്ന വെള്ളം കോതമംഗലം-ചേലാട് റോഡിലേക്കാണ് എത്തുന്നത്. നിരന്തരം വെള്ളമൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടു.വെള്ളം കെട്ടികിടക്കുന്നുമുണ്ട്.പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടത്തി വെള്ളമൊഴുകുന്നത് തടയണമെന്ന് പലതവണ അധികാരികളോട് അഭ്യര്‍ത്ഥിച്ചെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു.നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോളം തവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു.പൈപ്പിലെ ചോര്‍ച്ചമൂലം ഉപഭോക്താക്കള്‍ക്ക് വെള്ളം കൃത്യമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്.പൈപ്പിലെ ദ്വാരത്തിലൂടെ മലിനജലം പൈപ്പ് ലൈനിലേക്ക് കടക്കുന്നുവെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.റോഡിലെ കുഴിയും വെള്ളക്കെട്ടും വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്.വാഹനങ്ങള്‍ കുഴിയില്‍ചാടുമ്പോള്‍ കാല്‍നടക്കാര്‍ക്കുമേല്‍ മലിനജലം തെറിക്കുന്നത് പതിവാണ്.അപകടസാധ്യതയുമുണ്ട്.സമീപകാലത്ത് നവീകരിച്ച റോഡാണ് അധികൃതരുടെ അനാസ്തമൂലം തകരുന്നത്.

You May Also Like

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

ACCIDENT

പോത്താനിക്കാട്: മീൻപിടിക്കാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. പോത്താനിക്കാട് പുളിന്താനം പുക്കുന്നേൽ വർഗീസ് ജോസഫാണ്‌ (വർക്കി–69) വീടിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ചത്. പുളിന്താനം -ആരിമറ്റം റോഡിനോട് ചേർന്ന പുളിന്താനം തോടിന്റെ ഭാഗത്ത് ശനിയാഴ്‌ച വൈകിട്ടാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

NEWS

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. യുപിഎസില്‍ യുപി അറബി ജൂനിയര്‍ (പാര്‍ട്ടൈം) അധ്യാപക ഒഴിവ്. യോഗ്യരായവര്‍ 10ന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം  

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

error: Content is protected !!