Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഏറാമ്പ്ര പള്ളിക്ക് മേല്‍ഭാഗത്ത് കുടിവെള്ളമില്ലെന്ന് പരാതി

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഏറാമ്പ്ര പള്ളിക്ക് മേല്‍ഭാഗത്ത് കുടിവെള്ളമില്ലെന്ന് പരാതി. ഈ പ്രദേശത്ത് ഏഴോളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്. പഞ്ചായത്തില്‍ നിന്നും ലൈഫില്‍ നിന്നും പണിതുകൊടുത്ത വീട്ടുകാരാണ് ഇവിടെയുള്ളത്. പ്രദേശത്ത് ആര്‍ക്കും കിണര്‍ സൗകര്യമില്ല. കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. കുടിവെള്ള പൈപ്പ് കണക്ഷനും ഇവിടെയെത്തിയിട്ടില്ല. വാരപ്പെട്ടി പഞ്ചായത്തധികൃതര്‍ കുടിവെള്ളത്തിനായി കുഴല്‍ കിണര്‍ നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ കുഴല്‍കിണറും നിര്‍മിച്ചിട്ടില്ല.

കുഴല്‍ കിണര്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം പ്രദേശവാസികള്‍ ചേര്‍ന്ന് വാങ്ങി പഞ്ചായത്തിന് എഴുതി നല്‍കിയിട്ടുമുണ്ട്്. എന്നാല്‍, പഞ്ചായത്തധികൃതര്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. ഇതോടെ മഴക്കാലമായാലും വേനല്‍കാലമായാലും ഒരു തുള്ളി പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

വാരപ്പെട്ടി: കണ്ടോത്ത് പരേതനായ മത്തായി സൈമണിനന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത നെടിയശാല വാഴേപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി,...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

error: Content is protected !!