Connect with us

Hi, what are you looking for?

NEWS

ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ; വാരപ്പെട്ടിയിലും, പല്ലാരിമംഗലത്തും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 743 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 691

• ഉറവിടമറിയാത്തവർ -37

• ആരോഗ്യ പ്രവർത്തകർ- 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കറുകുറ്റി – 40
• കവളങ്ങാട് – 25
• തുറവൂർ – 22
• തൃക്കാക്കര – 22
• കിഴക്കമ്പലം – 18
• കൂവപ്പടി – 18
• പാറക്കടവ് – 17
• മഴുവന്നൂർ – 16
• കളമശ്ശേരി – 15
• കാലടി – 15
• തൃപ്പൂണിത്തുറ – 14
• ശ്രീമൂലനഗരം – 14
• കാഞ്ഞൂർ – 13
• കുമ്പളം – 13
• വാരപ്പെട്ടി – 13
• കോട്ടുവള്ളി – 12
• നെടുമ്പാശ്ശേരി – 12
• പള്ളുരുത്തി – 12
• പിറവം – 12
• ഫോർട്ട് കൊച്ചി – 12
• മൂവാറ്റുപുഴ – 12
• കടുങ്ങല്ലൂർ – 11
• പല്ലാരിമംഗലം – 11
• കോതമംഗലം – 10
• പോത്താനിക്കാട് – 10
• മൂക്കന്നൂർ – 10
• വടവുകോട് – 10
• ഇലഞ്ഞി – 9
• കരുമാലൂർ – 9
• കലൂർ – 9
• അയ്യമ്പുഴ – 8
• ആരക്കുഴ – 8
• ആലുവ – 8
• പെരുമ്പാവൂർ – 8
• തേവര – 7
• മുളന്തുരുത്തി – 7
• വടുതല – 7
• വാഴക്കുളം – 7
• വെണ്ണല – 7
• ഏഴിക്കര – 6
• ഐക്കാരനാട് – 6
• കീഴ്മാട് – 6
• ചോറ്റാനിക്കര – 6
• നെല്ലിക്കുഴി – 6
• പായിപ്ര – 6
• വെങ്ങോല – 6
• അങ്കമാലി – 5
• ആമ്പല്ലൂർ – 5
• ആവോലി – 5
• ഉദയംപേരൂർ – 5
• കുമ്പളങ്ങി – 5
• ചൂർണ്ണിക്കര – 5
• തോപ്പുംപടി – 5
• നോർത്തുപറവൂർ – 5
• പൈങ്ങോട്ടൂർ – 5
• വടക്കേക്കര – 5
• സി .ഐ .എസ് .എഫ് . – 2
• അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ആലങ്ങാട്, ഇടപ്പള്ളി, എളംകുന്നപ്പുഴ, എളമക്കര, കുട്ടമ്പുഴ, ചെങ്ങമനാട്, ചേന്ദമംഗലം, നായരമ്പലം, മട്ടാഞ്ചേരി, മരട്, മുളവുകാട്, രായമംഗലം, എടക്കാട്ടുവയൽ, എടവനക്കാട്, ഏലൂർ, കടവന്ത്ര, കോട്ടപ്പടി, ചേരാനല്ലൂർ, ഞാറക്കൽ, തിരുമാറാടി, പള്ളിപ്പുറം, പാലക്കുഴ, പുത്തൻവേലിക്കര, മാറാടി, മുണ്ടംവേലി, വരാപ്പുഴ, അശമന്നൂർ, ഇടക്കൊച്ചി, എറണാകുളം സൗത്ത്, ഒക്കൽ, കടമക്കുടി, കരുവേലിപ്പടി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂർ, പച്ചാളം, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, വാളകം, അയ്യപ്പൻകാവ്, എടത്തല, എറണാകുളം നോർത്ത്, എളംകുളം, കീരംപാറ, കുന്നത്തുനാട്, കുന്നുകര, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, രാമമംഗലം, വേങ്ങൂർ, വൈറ്റില.

• ഇന്ന് 552 പേർ രോഗ മുക്തി നേടി.

• ഇന്ന് 684 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 941 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27637 ആണ്. ഇതിൽ 27093 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 83 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 78 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8317 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 73
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -19
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ-20
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി-9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 498
• എഫ് എൽ റ്റി സികൾ – 189
• എസ് എൽ റ്റി സി കൾ-307
• വീടുകൾ- 7096

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9060 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5153 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 202 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4783 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like

error: Content is protected !!