Connect with us

Hi, what are you looking for?

NEWS

നാടിന് അഭിമാനമായ അമൽ രാജിന് ആദരം.

കോതമംഗലം: നാടിന് അഭിമാനമായി അമൽ രാജൻ. പെൻസിൽ കാർവിങ്കിൽ ഇന്തൃൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും,വജ്ര വേൾഡ് റെക്കോർഡിനു അർഹനാവുകയും ചെയ്ത അമൽ രാജനെ ആന്റണി ജോൺ എംഎൽഎ പൊന്നാടയണിച്ചു ആദരിച്ചു. പെൻസിൽ ലെഡ്ഡിൽ സൂക്ഷ്മ ശിൽപങ്ങൾ ഉണ്ടാക്കുന്ന കലാരൂപം ആണ് പെൻസിൽ കാർവിങ്ങ്. ഇത്തരത്തിൽ പെൻസിൽ ലെഡ്ഡിൽ ദേശീയഗാനം എറ്റവും കുറഞ്ഞ ദൈർഘ്യത്തിൽ രചിച്ചതിനാണ് അമൽ രാജന് അവാർഡ് ലഭിച്ചത്. ചടങ്ങിൽ സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ പൗലോസ്,വിഷ്ണു തങ്കപ്പൻ,വിമൽ വിനോദ്,വിഷ്ണു എം എ,ആകാശ് കെ ജയൻ,ഹരികൃഷ്ണൻ,അജ്മൽ എന്നിവർ പങ്കെടുത്തു.

 

You May Also Like