Connect with us

Hi, what are you looking for?

CRIME

നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. രണ്ടര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോക്കിദാസ് (25), ഒന്നര കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങല്‍ പറമ്പില്‍ യദുകൃഷ്ണന്‍ (24) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്തുനിന്നാണ് റോക്കി ദാസിനെ പിടികൂടിയത്. പെരുമ്പാവൂര്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്നു. മഞ്ഞുമ്മല്‍ ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളിലാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. ബംഗാളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് മഞ്ഞുമ്മലില്‍ സൂക്ഷിച്ചതിനുശേഷം രാത്രികാലങ്ങളില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. പ്രതിയുടെ ബാഗില്‍നിന്ന് കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇടവഴികളിലൂടെയായിരുന്നു ഇയാള്‍ സഞ്ചരിച്ചിരുന്നത്. കഞ്ചാവ് വില്പനയ്ക്കായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പുക്കാട്ടുപടിയില്‍വച്ച് യദുകൃഷ്ണനെ പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കിയായിരുന്നു വില്പന. പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ എ.എല്‍. അഭിലാഷ്, എസ്‌ഐമാരായ എ.ബി. സതീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

You May Also Like

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

error: Content is protected !!