കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിനു മുൻപ് തുക കൈമാറും.ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത 57 പേർക്ക് പ്രൊമോട്ടർമാർ വഴി വീടുകളിൽ എത്തിച്ചു നൽകും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു .