കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെല്ലിക്കുഴി സ്വദേശി മരിച്ചു. നെല്ലിക്കുഴി കനാൽ പാലം കാപ്പുചാലിൽ യൂസഫിന്റെ മകൻ ഇബ്രാഹിം ബാദുഷ (25) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുവാറ്റുപുഴ ആരക്കുഴയിൽ വെച്ചാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ സെയ്ൽസ്മാനായ ബാദുഷ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലാേറി തട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽമിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെ മരണം സംഭവിച്ചു. മാതാവ്: ഹാജറ സഹോദരൻ മുഹമ്മദ് നാഫി. ഖബറടക്കം നടത്തി.
